പാലക്കാട് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി

പാലക്കാട് നഗരമധ്യത്തിലെ മാതാ കോവിൽപള്ളിക്ക് മുൻവശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി.തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങൾ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികൾ പറഞ്ഞു. തുടർന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ശരീരഭാഗങ്ങൾ പൂർണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...