ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡ‍ന്റ് സിജോ ജോസഫ് അറിയിച്ചു. എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായും സിജോ ജോസഫ് വ്യക്തമാക്കി.പിടിയിലായ മുഹമ്മദ് ഹുസൈൻ‌ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ എന്ന് ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അവകാശപ്പെടുന്നുണ്ട്. മുഹമ്മദ് ഹുസൈന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വി ഡി സതീശനൊപ്പം നിൽകുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമുണ്ട്.ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ നടത്തിയ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു മുഹമ്മദ് ഹുസൈൻ. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇയാൾ ഇട്ട പോസ്റ്റും ഫേസ്ബുക്കിലുണ്ട്.

Leave a Reply

spot_img

Related articles

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും പി എ മുഹമ്മദ് റിയാസ്

കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ...