അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായി മാറി. ഇതോടെ ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും.ഈ വർഷത്തെ നാലാമത്തെ വെട്ടികുറക്കലാണ് ഇത്. ഇതോടെ 2025 ലെ മൊത്തം നിരക്ക് കുറവ് 125 ബേസിസ് പോയിന്റുകളായി ഉയർന്നു. നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5.25 ശതമാനം ആയി കുറഞ്ഞു. ഇതോടൊപ്പം, സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5 ശതമാനം ആയും, മാർജിനല്‍ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും ഇപ്പോള്‍ 5.5 ശതമാനം ആയും ക്രമീകരിച്ചു.

റിപ്പോ നിരക്ക് കുറച്ചതോടെ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും. വായ്‌പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ കുറഞ്ഞേക്കാം. പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഇതനിസരിച്ച്‌ കുറഞ്ഞേക്കാം. പുതിയ നിക്ഷേപങ്ങള്‍ക്ക് അല്ലെങ്കില്‍ നിലവിലുള്ളതിന്റെ കാലാവധി കഴിയുമ്ബോള്‍ പുതുക്കുകയോ ചെയ്യുമ്ബോഴാണ് പുതിയ പലിശനിരക്ക് ബാധകമാവുന്നത്.റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയതായി അറിയച്ചത്.പണനയ സമിതിയുടെ അടുത്ത യോഗം 2026 ഫെബ്രുവരിയില്‍ നടക്കും.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...