ഫിഫ ദി ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ന്

രാജ്യാന്തര ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുടെ “ദി ബെസ്‌റ്റ് “പുരസ്‌കാര പ്രഖ്യാപനം ഇന്നു രാത്രി. ദോഹയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ബ്രസീൽ ക്ലബ് ഫ്ലാമൻ ഗോയും തമ്മിലുള്ള ഫിഫ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫൈനലിനു തുടർച്ചയായാണ് ചടങ്ങ്.പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ, ബാർസിലോനയുടെ സ്പ‌ാനിഷ് താരം ലമീൻ യമാൽ, റയൽ മഡ്രിഡ് താരം കിലിയൻ എംബപെ എന്നിവരാണ് പുരസ്കാര പട്ടികയിൽ മുൻ നിരയിൽ ഉള്ളവർ.ദ് ബെസ്റ്റ് വനിതാ പുരസ്കാരത്തിനായി മത്സരിക്കുന്നവരിൽ ബലോൻ ദ് ഓർ ജേതാവ് അയ്റ്റാന ബോൺ മറ്റി, അലക്സിയ പ്യൂട്ടല്ലാസ് എന്നിവരാണു മുന്നിൽ.ഇന്ത്യൻ സമയം രാത്രി 10.30 മു തൽ ഫിഫ പ്ലസിൽ തൽസമയം കാണാം.

Leave a Reply

spot_img

Related articles

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...

മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞ് നാളെ നടക്കുന്ന ഫൈനലിലെ എതിരാളി

ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.2007-ല്‍ എഫ്സി ബാഴ്‌സലോണ...