ചങ്ങനാശ്ശേരി പുതൂർപ്പള്ളി ചന്ദനക്കുടം 25നും 26നും

പ്രസിദ്ധമായ ചങ്ങനാശ്ശേരി പുതൂർപ്പള്ളി ചന്ദനക്കുടം 25നും 26നും.224-ാം ചന്ദനക്കുടത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 5ന് പുതൂർപ്പള്ളി ജമാഅ ത്ത് പ്രസിഡന്റ് ടി.പി.അബ്ദുൽ ഹമീദ് കൊടിയേറ്റും. തുടർന്ന് മൗദൂദ് പാരായണവും ചീരണി വിതര ണവും നടത്തും. വർഷങ്ങൾക്ക് ശേഷമാണ് പാരായണവും ചീരണി വിതരണവും പുനരാരംഭിക്കുന്നത്.25ന് വൈകിട്ട് 5ന് മാനവമൈത്രി സംഗമം. തുടർന്ന് 5 ഗജവീരൻമാരുടെ അകമ്പടിയോടെ ചന്ദനക്കുടം ഘോഷയാത്ര പുതൂർപ്പള്ളി അങ്കണത്തിൽ നിന്നാരംഭിക്കും.

സർക്കാർ സ്ഥാപനങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പഴയ പള്ളിയിലെത്തും. തുടർന്ന് കാവിൽ ഭഗവതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്രയെ ക്ഷേത്ര സമിതി പാരമ്പര്യമനുസരിച്ച് സ്വീകരിക്കും. റവന്യു ടവറിൽ നൽകുന്ന സ്വീകരണത്തിൽ രാജഭരണകാലം മുതൽ ചന്ദനക്കുടത്തിന് അനുവദിച്ച പണം തഹസിൽദാർ കൈമാറും. വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി 10ന് ഘോഷയാത്ര പള്ളിയിൽ തിരിച്ചെത്തുന്നതോടെ ആദ്യ ദിവസത്തെ ചന്ദനക്കുടം സമാപിക്കും. 25ന് രാത്രി 10ന് ഗായിക മഞ്ജരി അവതരിപ്പിക്കുന്ന ഗാനമേള.26ന് രാവിലെ 7ന് ആരമലയിൽ നിന്നു ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കും. തുടർന്ന് മറിയം ജുമാ മസ്‌ജിദ്, വിവിധ സംഘടനകൾ, തൃക്കൊടിത്താനം ഉമാമഹേശ്വരി ക്ഷേത്രം, ഇരൂപ്പ് പള്ളി, കെഎസ്ആർടിസി, ഒന്നാം നമ്പർ സ്വകാ ര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങ ളിലെ സ്വീകരണത്തിനു ശേഷം പള്ളിയിൽ തിരിച്ചെത്തും. വൈകി ട്ട് 5ന് ചന്തക്കടവ് മൈതാനിയിൽ നിന്നു ഘോഷയാത്ര ആരംഭിക്കും. മുസാവരി ജംക്‌ഷൻ, പൊലീസ് സ്‌റ്റേഷൻ, മെത്രാപ്പൊലീത്തൻ പള്ളി, കവല ജംക്ഷൻ, പിഎം ജെ കോംപ്ലെക്സ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിലെത്തും. തുടർന്ന് രാത്രി നേർച്ചപ്പാറയിലേക്ക് പുറപ്പെടും. നേർച്ചപ്പാറയിൽ നിന്നു പുലർച്ചെ യോടെ പുതൂർപ്പള്ളിയിൽ ചന്ദനക്കുടം ഘോഷയാത്ര തിരിച്ചെത്തും.
തുടർന്ന് ആകാശവിസ്മ‌യം. 26ന് രാത്രി 9ന് ശ്രീരാഗ് അവതരി പ്പിക്കുന്ന ഗാനമേള, 12ന് സലീം കോടത്തൂർ നയിക്കുന്ന മാപ്പിള ഗാനമേള.

ചന്ദനക്കുടത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, മതമൈത്രി സമ്മേളനം തുടങ്ങിയവ നട ത്തുമെന്ന് പുതൂർപ്പള്ളി മുസ്ല‌ിം ജമാഅത്ത് പ്രസിഡന്റ് ടി.പി അബ്‌ദുൽ ഹമീദ്, ട്രഷറർ റിയാസ് മമ്മറാൻ, ജോയിന്റ് സെക്രട്ടറി സി നാജ് പറക്കവെട്ടി, ജനറൽ കൺവീനർ ടി.എ. ഷൈജു, കൺവീനർ പി.എസ്.ഷാഹിർ എന്നിവർ പറ ഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...