ബിഡിജെഎസ് നേതൃയോഗം 23 ന്

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ബിഡിജെഎസ് നേതൃയോഗം ഈ മാസം 23 ന്.തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത് എന്നിരിക്കെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് യോഗം. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ ബിഡിജെഎസ് മത്സരിച്ച സീറ്റുകളിൽ വോട്ട് കുറഞ്ഞത് മുന്നണിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൂലമാണന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് 40 നിയോജക മണ്ഡല ണിലെ 300 ഓളം സീറ്റുകളിൽ മാത്രമാണ് ഇത്തവണ മത്സരിക്കുന്നതിന് പാർട്ടിക്ക് അവസരം ലഭിച്ചത്. ഇവിടെ പലയിടങ്ങളിലും മുന്നണിയിൽ നിന്നും അപരന്മാരും രംഗത്തിറങ്ങിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കായി പലയിടത്തും പിൻവാങ്ങേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഈ മാസം 23 ന് നടക്കുന്ന നേതൃയോഗം നിർണ്ണായകമാകും. മുന്നണി മാറ്റമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.

Leave a Reply

spot_img

Related articles

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...