ആലുവ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി.ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന്ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആർ പി എഫ് ഇയാളെ താഴെയിറക്കിയത്.

രാവിലെ 6.15 ഓടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷൻ്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർ പി എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്തായത്താൽ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിലായതിനാൽ ആർ പി എഫിന് അടുക്കാനായില്ല.ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്. അഗ്നി രക്ഷാ സേനയെത്തിയെങ്കിലും അവരും ഇറങ്ങാൻ തയ്യാറായില്ല.പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി.ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ ഇറക്കിയത്. ഒരു മണിക്കൂറോളം ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....