പ്രവാസിയായ ഭർത്താവിനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് പോയ തക്കത്തിന് വീട്ടില്‍ വൻ കവർച്ച

പ്രവാസിയായ ഭർത്താവിനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് പോയ തക്കത്തിന് വീട്ടില്‍ വൻ കവർച്ച.കണ്ണൂർ ഉളിക്കല്‍ നുച്യാട്ടിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും 27 പവൻ സ്വർണം മോഷ്ടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ സാഹചര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആരോ ആണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് വീട്ടമ്മയായ സിമിലി, മകള്‍ക്കും ബന്ധുവിനുമൊപ്പം ഭർത്താവിനെ സ്വീകരിക്കാൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചത്. ഈ സമയം ഭിന്നശേഷിക്കാരനായ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴുമണിയോടെ പ്രഭാതഭക്ഷണം കഴിക്കാനായി പിതാവ് പുറത്തേക്ക് പോയപ്പോള്‍ വീടിന്റെ മുൻവാതില്‍ പൂട്ടാതെ ചാരിയിടുക മാത്രമാണ് ചെയ്തത്.

ഈ ചെറിയ ഇടവേളയിലാണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണമാണ് കവർന്നത്. സ്വർണം കൈക്കലാക്കിയ ശേഷം മോഷ്ടാവ് സുരക്ഷിതനായി മടങ്ങി. വൈകിട്ട് ഭർത്താവുമായി സിമിലിയും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നുകിടക്കുന്നതും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്. പരിശോധനയില്‍ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.വീട്ടിലോ പരിസരത്തോ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല എന്നത് പ്രതിസന്ധിയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉളിക്കല്‍ പൊലിസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...