എന്‍ഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അന്‍വറിനേയും പാളയത്തിലെത്തിച്ച്‌ യുഡിഎഫ്

എന്‍ഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അന്‍വറിനേയും സ്വന്തം പാളയത്തിലെത്തിച്ച്‌ യുഡിഎഫ്.പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസ് എന്നിവരെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.എന്നാല്‍, തുടക്കത്തില്‍ അസോഷ്യേറ്റ് അംഗങ്ങളായാണ് ഇവരെ ഉള്‍പ്പെടുത്തുക. വരുംദിവസങ്ങളില്‍ ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയില്‍ യുഡിഎഫ് ഏകോപന സമിതിയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് യുഡിഎഫ് അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഘടകകക്ഷികളെ എത്തിക്കുന്നത്.
അസോഷ്യേറ്റ് അംഗങ്ങളായവരെ യുഡിഎഫ് യോഗങ്ങളിലേക്കു ക്ഷണിക്കുമെന്നും ഉഭയകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീശന്‍ വ്യക്തമാക്കി. കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന് വലിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും. ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരും യുഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉപാധികളില്ലാതെയാണ് 3 പാര്‍ട്ടികളെയും യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ പരിശോധിച്ച്‌ അടുത്ത ഘട്ടത്തില്‍ ഘടകകക്ഷിയാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...