വേര് മോഷ്ടിച്ചെന്നാരോപിച്ച്‌ അട്ടപ്പാടിയില്‍ വനവാസി യുവാവിന് മർദനം

വേര് മോഷ്ടിച്ചെന്നാരോപിച്ച്‌ അട്ടപ്പാടിയില്‍ വനവാസി യുവാവിന് മർദനം. പാലൂർ സ്വദേശി മണികണ്ഠനാണ് മർദനമേറ്റത്. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് മണികണ്ഠന് ശസ്ത്രക്രിയ നടത്തി. ഡിസംബർ ഏഴിനാണ് മർദമേല്‍ക്കുന്നത്. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം വായിക്കാന്‍ മണികണ്ഠന്‍ പോയിരുന്നു. എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് തളർന്ന് വീഴുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർമാർ കോഴിക്കോട് പൊലിസില്‍ വിവരമറിയിച്ചു. പിന്നാലെയാണ് മര്‍ദന വിവരം പുറത്താകുന്നത്.ആദിവാസികളില്‍നിന്ന് ഔഷധവേരുകള്‍ ശേഖരിച്ച്‌ വില്‍ക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചതെന്നാണ് ആരോപണം. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച്‌ പുതൂർ പോലീസെത്തി മൊഴി രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...