ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി

ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി.ഇന്ന് രാവിലെ 8.55-ന് നടന്ന വിക്ഷേപണത്തിലാണ് അമേരിക്കന്‍ കമ്ബനിയുടെ കൂറ്റന്‍ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.എഎസ്ടി സ്പേസ് മൊബൈല്‍ എന്ന കമ്ബനിയുടെ ‘ബ്ലൂബേര്‍ഡ് ബ്ലോക്ക്-2’ എന്ന കൂറ്റന്‍ ഉപഗ്രഹത്തെയാണ് ബാഹുബലി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹമെന്ന റെക്കോര്‍ഡ് ഇതോടെ ഈ ദൗത്യത്തിന് സ്വന്തമായി.ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തുന്ന ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍ ഒന്നാണ്. ഏകദേശം 15 മിനിറ്റ് യാത്രയ്ക്കു ശേഷമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തിയത്.സാധാരണ സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ഹൈ-സ്പീഡ് ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ സാങ്കേതികവിദ്യ ആഗോള ഡിജിറ്റല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ടവറോ കേബിളോ ഇല്ലാതെ, ബഹിരാകാശത്ത് നിന്ന് നേരിട്ട് മൊബൈലില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കും. അതിനിടെ വിക്ഷേപണ പാതയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വിക്ഷേപണം 90 സെക്കന്‍ഡ് ഐഎസ്‌ആര്‍ഒയുടെ വൈകിപ്പിച്ചിരുന്നു.ചന്ദ്രയാന്‍ ദൗത്യങ്ങളിലൂടെ ലോകശ്രദ്ധ നേടിയ എല്‍വിഎം3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ദൗത്യമായിരുന്നു ഇത്. ഈ ദൗത്യത്തിന്റെ വിജയം വരുംകാല ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്കും മറ്റ് ഭാവി പദ്ധതികള്‍ക്കും ശക്തമായ അടിത്തറയാണ് പാകുന്നത്. ഈ നേട്ടം ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത’ത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പുകൂടിയാണ് ഈ പരീക്ഷണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...