100 ഗ്രാം എം.ഡി.എം.എയുമായി ഈരാറ്റുപേട്ടയിൽ മൂന്ന് പേർ പിടിയിൽ

കോട്ടയം ജില്ലയിൽ വൻ രാസ ലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എ യുമായി ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി.തീക്കോയി മേവിട വേലത്തുശ്ശേരി മണ്ണറകാട്ട് വീട്ടിൽ എബിൻ റജി (28) , ഈരാറ്റുപേട്ട തേവർപറ ഭാഗം നടക്കൽ മണിമലക്കുന്നേൽ വീട്ടിൽ ജിമോൻ എം എസ് (31), പൂഞ്ഞാർ പനച്ചിക്കപാറ തെക്കേടത്ത് വീട്ടിൽ വിമൽ രാജ് (24) എന്നിവരാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് ഈരാറ്റുപേട്ട പാലാ പൂഞ്ഞാർ ഭാഗങ്ങളിൽ ചെറുകിട കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനികളാണിത്.ബാംഗ്ലൂരിൽ നിന്നും കാറിൽ എം.ഡി.എം.എ യുമായി വരുമ്പോൾ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി, പാലാ ഡിവൈഎസ്പി, എസ്. പിയുടെ ഡാൻസാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്.കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ട കൂടിയാണിത്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...