കടുത്തുരുത്തി മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കടുത്തുരുത്തി മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു.ഒരാഴ്ചയായി കരൾ പ്രശ്നങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.കേരള കോൺഗ്രസ് എം നേതാവായിരുന്നു. കഴിഞ്ഞ നാളുകളിൽ യുഡിഎഫിൽ സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.

പി എം മാത്യുവിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.മൃത ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരും.സംസ്ക്കാര ശുശ്രഷ ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തും.

1991 മുതൽ 1996 വരെ കടുത്തുരുത്തി നിയമസഭാ മണ്ഡലം എംഎൽഎ ആയിരുന്നു. ഭാര്യ:
കുസുമം മാത്യു (റിട്ടയേർഡ് സബ് രജിസ്ട്രാർ, തെന്നാട്ടു കുടുംബം, കുറുമുള്ളൂർ, കോട്ടയം)മകൾ: ഡോ.അനു പി മാത്യു (അസി. പ്രൊഫസർ, ദേവമാതാ കോളേജ്, കുറവിലങ്ങാട്)അഞ്ജു മാത്യു (ലീഡ് എഞ്ചിനീയർ, ലുമിലെഡ്സ്, സിംഗപ്പൂർ) അരുൺ മാത്യു (മാനേജിംഗ് പാറ്റ്നർ, ടൂർലിസ്, മലേഷ്യ) മരുമക്കൾ ചാൾസ് കെ തോമസ് (സീനിയർ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് ബിസിനസ് സെൻ്റർ, ബാംഗ്ലൂർ)അനീഷ് പാറക്കൽ പ്രസാദ് (മാനേജർ – F10 ചേഞ്ച് മാനേജ്‌മെന്റ് & ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, മൈക്രോൺ സെമികണ്ടക്ടർ ഏഷ്യ ഓപ്പറേഷൻസ്, സിംഗപ്പൂർ )ജസ്വിന്നി നായർ രാമചന്ദ് (സീനിയർ അക്കൗണ്ട്‌സ് ഓഫീസർ, പാർക്കർ ഹാനിഫിൻ ഇൻഡസ്ട്രിയൽ, മലേഷ്യ.)

Leave a Reply

spot_img

Related articles

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...