എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ 12.30 -ഓടെ തീപിടിച്ചത്.ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. തീ ഇതിനകം നിയന്ത്രണവിധേയമായിട്ടുണ്ട്. ഒമ്പത് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുലർച്ചെയും തുടർന്നു. 

ശ്രീധർ തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്.മൂന്നുനില കെട്ടിടത്തിൽ ഏറെയും കളിപ്പാട്ട, ഫാൻസി കടകളാണ്. കൂടുതൽ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.അടുത്തടുത്തായി നിരവധി ചെറിയ കഥകൾ പ്രവർത്തിക്കുന്ന മേഖല കൂടിയാണ് ബ്രോഡ് വേ .ക്രിസ്മസ് പുതുവത്സര ഉത്സവ ദിവസങ്ങൾ ആയതിനാൽ ബ്രോഡ് വേയിൽ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നുതീപിടുത്തം രാത്രിയിൽ ആയതിനാൽ വലിയ ദുരന്തവുമാണ് ഒഴിവായത്.2019-ലും ഇവിടെ വലിയ തീപിടുത്തങ്ങൾ നടന്നിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....