ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും

അനിശ്ചിതത്വത്തിനു അവസാനം : ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. ദേശീയ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.നിലവിൽ ടൂർണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ ഭാഗമാവുമെന്നും മന്ത്രി അറിയിച്ചു.കൊമേർഷ്യൽ പാർട്നറുടെ അഭാവത്തിലാണ് സെപ്റ്റംബറിൽ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാരങ്ങളും ടീം വിടുകയും ക്ലബുകൾ തങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. സൂപ്പർ കപ്പ് ജേതാക്കളായ എഫ്‌സി ഗോവയാണ് ഏറ്റവും അവസാനം പ്രവർത്തനം നിർത്തിവെച്ച ക്ലബ്. ഒഡീഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്‌സി ടീമുകൾ നേരത്തെ തന്നെ തങ്ങളുടെ പ്രവർത്തനം നിർത്തിയിരുന്നു.സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പോർച്ചുഗീസ് താരം തിയാഗോ ആൽവസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകൻ അഡ്രിയാൻ ലൂണയും മൊറോക്കൻ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തിൽ വിദേശ ക്ലബ്ബുകളിലേക്ക് മാറിയിരുന്നു.

Leave a Reply

spot_img

Related articles

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നിലവിലെ സീസണ്‍ അവസാനം വരെ ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ടീം തയ്യാറെടുക്കുമ്പോള്‍ ഉടൻ...