ശബരിമല സ്വർണക്കൊള്ളയില്‍ ഗുരുതര ആരോപണങ്ങളുമായി രാജീവ്‌ ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ളയില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കൊള്ളയ്ക്ക് പിന്നില്‍ പിണറായി വിജയനും സോണിയാ ഗാന്ധിയും ഉള്‍പ്പെടുന്ന കുറുവാ സംഘമാണ് എന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ എന്ന് സംശയമുണ്ട്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, കടകംപള്ളി സുരേന്ദ്രൻ, വി.എൻ. വാസവൻ എന്നിവരില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി. മകരവിളക്ക് ദിവസം, അതായത് 14ന് വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കണമെന്നും രാജീവ്‌ ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.എസ്‌ഐടി നടപടികള്‍ പലതും സംശയാസ്പദമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി നല്‍കിയ മൊഴിയിലെ പ്രധാനപ്പെട്ട രണ്ട് പേരുകള്‍ കടകംപള്ളിയുടെയും, പി.എസ്. പ്രശാന്തിൻ്റെയും ആയിരുന്നു. ഇരുവർക്കുമെതിരെ തെളിവുകള്‍ ഉണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്യാൻ എസ്‌ഐടി തയ്യാറായില്ല. എന്നാല്‍ തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...