ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിൻ്റെ 50-ാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 1ന്

ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിൻ്റെ 50-ാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 1ന്. വാശി അരമനയിൽ വച്ചാണ് ജൂബിലി സമാപനം.7നു പ്രഭാതനമസ്കാരം, കുർബാന: പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തുടർന്നു വാശി സെന്റ് മേരീസ് സ്കൂൾ മൈതാനത്തു നടക്കുന്ന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും.വിവാഹ, ചികിത്സാ സഹായ പദ്ധതികൾക്കു പുറമേ സ്പെഷൽ സ്‌കൂൾ, ആശ്രയഭവൻ, കൗൺസലിങ് സെന്റർ തുടങ്ങിയ സംരംഭങ്ങളും ബോംബെ ഭദ്രാസനം നടത്തുന്നുണ്ടെന്നു ഗീവർഗീസ് മാർ കൂറിലോസ്, ഫാ.ഏബ്രഹാം ജോസഫ്, ഫാ. തോമസ് കെ.ചാക്കോ, ഫാ. ജോർജ് ഏബ്രഹാം തുടങ്ങിയവർ അറിയിച്ചു.സുവർണ ജൂബിലിയുടെ ഭാഗ മായി നാളെ പരുമല സെമിനാരിയിൽ ബോംബെ സംഗമം നടത്തും. രാവിലെ 7നു കുർബാന: ഗീവർഗീസ് മാർ കൂറിലോസ്. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ വലിയ മെത്രാ പ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസിനെ ആദരിക്കും. തയ്യൽ മെഷീൻ – ഡയാലിസിസ് കിറ്റ് വിതരണവും നടക്കും.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...