കണ്ഠര് രാജീവർക്ക് തിരിച്ചടി; രണ്ടാമത്തെ കേസിലും രാജിവരെ അറസ്റ്റ് ചെയ്യാമെന്ന് കൊല്ലം വിജിലൻസ് കോടതി

സ്വർണ്ണക്കൊള്ളക്കേസില്‍ പിടിയിലായ കണ്ഠര് രാജീവർക്ക് തിരിച്ചടി.രണ്ടാമത്തെ കേസിലും കണ്ഠര് രാജിവരെ അറസ്റ്റ് ചെയ്യാമെന്നാണ് കൊല്ലം വിജിലൻസ് കോടതി പറഞ്ഞിരിക്കുന്നത്.ദ്വാരപാലക ശില്‍പക്കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മുന്നെ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ ഇന്ന് പരിഗണിക്കാനാണ് ഇരുന്നത്. എന്നാല്‍ ഇതിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈ മാസം 19 ലേക്ക് മാറ്റി.

ഇന്ന് കോടതി പറഞ്ഞതിന് പിന്നാലെ ദ്വാരപാലകശില്പ കേസിലും തന്ത്രി കണ്ഠര് രാജീവർ പ്രതിയീകും. അറസ്റ്റ് രേഖപ്പെടുത്തനുമുള്ള അനുമതി കോടതി നല്‍കിയതിന് പിന്നാലെ ഇതോടെ രണ്ട് കേസുകളാണ് തന്ത്രിക്ക് മേല്‍ വരുക. ദിവസങ്ങള്‍ക്ക് മുന്നെയാണ് കേസില്‍ കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

കൃത്യമായ തെളിവുകളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരുന്നത്. നിർണായകമായ അറസ്റ്റില്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. സ്വർണ മോഷണത്തില്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തയിത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദീർഘ കാലത്തെ ബന്ധമിയാള്‍ക്കുണ്ടെന്നും ശബരിമലയില്‍ ഉണ്ണികൃഷ്ണൻ പോറ്റി എത്താനുള്ള കാരണവും തന്ത്രിയാണെന്നും കണ്ടെത്തിയിരുന്നു,.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....