കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി

കുടുംബ പ്രശ്നത്തെ തുടർന്ന് നാവായിക്കുളത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങള്‍ സംസാരിച്ച്‌ വഴക്കുണ്ടാവുകയും തുടർന്ന് ഭർത്താവ് ഭാര്യയെ കാറ്റാടിക്കഴ ഉപയോഗിച്ച്‌ കാല് രണ്ടും അടിച്ചൊടിക്കുകയും തുടർന്ന് പെട്രോളോ ഡീസലോ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. യുവതിയുടെ തലയ്ക്കും കൈയിലും മുറിവേറ്റിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...