64-ാമത് കേരള സ്കൂൾ കലോത്സവം പരിസമാപ്തിയിലേക്ക് അടുക്കുന്നു.കൗമാര പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് വേദിയായ ഈ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഈ ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും,മോഹൻലാലും ചേർന്നാണ് വിജയികൾക്ക് സമ്മാനിക്കുക.
ചടങ്ങിൻ നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ശ്രീ. വി. അബ്ദുറഹിമാൻ,എം.ബി. രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

