‘മാപ്പ് വേണ്ട രാജി മതി’: മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

മന്ത്രി സജിചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്.ബാരിക്കേടിന് മുകളിൽ കയറി നിന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.വർഗീയ പരാമർശം പിൻവലിച്ചുകൊണ്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല രാജിവെക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൊലീസും പ്രവർത്തകരും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടായി.മന്ത്രി നടത്തിയ പരാമർശം നാടിനെ വർഗീയമായി ദ്രുവീകരിക്കുമെന്നും നേരത്തെ ഭരണഘടനയ്ക്കെതിരെ അടക്കം സജിചെറിയാൻ പരാമർശം ഉന്നയിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരാൾ ഒരിക്കലും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു.മന്ത്രി സജി ചെറിയാനെ ചങ്ങലയ്ക്ക് ഇടണമെന്നും ഭരണഘടനയോട് നീതി പുലർത്തണമെന്നും യൂത്ത് കോൺഗ്രെസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനിഷ് പ്രതികരിച്ചു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...