എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം യാഥാർത്ഥ്യമാകുന്നു

എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം പ്രമേയം പാസാക്കി എസ്.എൻ.ഡി.പി നേതൃ യോഗം.ആദ്യവട്ട ചർച്ചക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. എൻ എസ് എസ് ജന. സെക്രട്ടറി സുകുമാരൻ നായരെ പിന്നീട് കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എസ്.എൻ.ഡി.പിയുമായുള്ള എൻ.എസ്.എസ്സിൻ്റെ യോജിപ്പ് കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ജി.സുകുമാരൻ നായരും പറഞ്ഞു.

ഐക്യം വേണമെന്ന യോഗം നിലപാട് സ്വാഗതാർഹമാണ്. എസ്. എൻ. ഡി.പി പ്രതിനിധി തുഷാർ വെള്ളാപ്പള്ളിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നു. തുഷാറിനെ ബി.ഡി.ജെ.എസ് എൻ.ഡി.എ രാഷ്ട്രീയക്കാരനായല്ല കാണുന്നത്. മകനെ പോലെ, സഹോദരനെപ്പോലെ സ്വീകരിക്കും. എസ്. എൻ ഡി പി ഐക്യം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ചർച്ച ചെയ്യും.നൂറ് ശതമാനം അംഗീകരിക്കും. ഇരു സമുദായങ്ങളുടെയും ഐക്യത്തിൽ ആശങ്ക രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവും. എന്നാൽ രാഷ്ട്രീയത്തിൽ എൻ.എസ്.എസിന് സമദൂരം മാത്രമാണ് നിലപാട്. ഒരു പാർലമെൻ്ററി മോഹവും എൻ. എസ്. എസിനില്ലന്നും ശബരിമല സ്വർണ കൊള്ള കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും സുകുമാരൻ നായർ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....