പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചൂ; ബിനോയ് വിശ്വം

തിരുവനന്തപുരം ജില്ലയുടെ സമ്പൂർണ വികസനത്തിനായി വമ്പൻ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കബളിപ്പിച്ചൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മോദിയുടെ സന്ദർശനം കേരളീയരെ അക്ഷരാർഥത്തില്‍ ഇളിഭ്യരാക്കി. യാതൊരുവികസന പ്രഖ്യാപനങ്ങളും ഉണ്ടായില്ല എന്നു മാത്രമല്ല കേരളത്തിന് ലഭ്യമാകേണ്ട എയിംസിനെ കുറിച്ച്‌ അദ്ദേഹം മനഃപൂർവം മൗനം പാലിക്കുകയാണ് ഉണ്ടായത്. മാത്രമല്ല കേരളത്തിനു ലഭിക്കാനുള്ള 5783 കോടി രൂപ ലഭ്യമാക്കുന്ന കാര്യത്തിലും മൗനം പാലിച്ചു.അതിവേഗ റെയില്‍ തിരുവനന്തപുരം സന്ദർശനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് കൊട്ടിഘോഷിച്ച ബിജെപി നേതൃത്വം ഇപ്പോള്‍ എന്തു പറയുന്നുവെന്നും ബിനോയ് ചോദിച്ചു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...