സന്തോഷ്ട്രോഫി; കേരളം ഇന്ന് റെയില്‍വേയ്സിനെ നേരിടും

സന്തോഷ്ട്രോഫി ഫുട്ബാള്‍ ടൂർണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ കേരളം ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തില്‍ റെയില്‍വേയ്സിനെ നേരിടും.രാവിലെ 9 മണിക്ക് സിലാപത്തർ സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ മത്സരത്തില്‍ പഞ്ചാബിനെ 3-1ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ന് കേരളം ബൂട്ടുകെട്ടുന്നത്. റെയില്‍വേയ്സ് ആദ്യ കളിയില്‍ സർവീസസിനോട് 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി കേരളമാണ് ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒഡിഷയെ 1-0ത്തിന് തോല്‍പ്പിച്ച മേഘാലയയാണ് ഇത്രതന്നെ പോയിന്റുമായി രണ്ടാം സ്ഥാനത്ത്. റെയില്‍വേയ്സ് ഒരു പോയിന്റുമായി മൂന്നാമതാണ്.പഞ്ചാബിനെതിരെ ആദ്യ കുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് കേരളം തിരിച്ചടിച്ച്‌ ജയിച്ചത്. ഇരട്ട ഗോളുകള്‍ നേടിയ മുഹമ്മദ് അജ്സലും ഒരു ഗോളടിച്ച എം.മനോജുമാണ് വിജയം നല്‍കിയത്. മുഹമ്മദ് സിനാൻ,ഷിജിൻ,വിഗ്നേഷ് തുടങ്ങിയവരുടെ പ്രകടനവും കേരളത്തിന് കരുത്ത് നല്‍കുന്നു.റെയില്‍വേയ്സിനെതിരെയും വിജയം തുടരാനായാല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് സമ്മർദ്ദം കൂടാതെ കടക്കാമെന്ന പ്രതീക്ഷയിലാണ് കേരള ടീം ചീഫ് കോച്ച്‌ ഷെഫീഖ് ഹസനും അസിസ്റ്റന്റ് കോച്ച്‌ എബിൻ റോസും.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...