ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ

വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. സമൂഹത്തിൻ്റെ ദുഷ്പ്രവണതകളെ തിരുത്താനും സന്മാർഗത്തിലേക്ക് നയിക്കാനും ആചാര്യന് കഴിയണം.ഗുരുകുല സമ്പ്രദായത്തിലൂടെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഋഷിവര്യന്മാരിൽ ഭൂരിപക്ഷവും ആത്മീയ ആചാര്യന്മാർ ആയിരുന്നു.അവരാണ് ഭരണവർഗത്തിന്റെ അധികാര ദുർമേദസ് ബാധിച്ച പ്രവർത്തനങ്ങളെ തിരുത്താൻ സഹായിച്ചത്. ആധുനിക ആചാര്യന്മാരും സാമൂഹ്യ നന്മയുടെ പടയാളികൾ ആവണം – അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...