ഡോക്ടറെ മർദ്ദിച്ച കേസിൽ കൗൺസിലർ അറസ്റ്റിൽ

കോട്ടയത്തെ സ്വകാര്യ ആശുപ്രതിയിലെ അസ്ഥിരോഗ വിദഗ്ദൻ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി. ശ്രീകുമാറിനെ മർദ്ദിച്ച കേസിൽ ചലചിത്ര താരം കൃഷ്ണപ്രസാദിൻ്റെ ജേഷ്ഠ സഹോദരനും, ചങ്ങനാശ്ശേരി നഗരസഭാ കൗൺസിലറുമായ എൻ പി കൃഷ്ണകുമാർ അറസ്റ്റിൽ. കൃഷ്ണകുമാറിനും,നടൻ കൃഷ്ണ പ്രസാദിനും എതിരെ ഡോക്ടർ ചങ്ങനാശ്ശേരി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ ഡോ.ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം

കല്ലുകെട്ടുന്നത് നടൻ കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. ഡോക്ടർ സ്‌ഥലത്തെത്തിയപ്പോൾ വില്ലേജ് ഓഫിസറുമായി കൃഷ്ണകുമാറും, കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി. തലയ്ക്കും മൂക്കിനും പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറും , കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡൻ്റും, പക്ഷി നിരീക്ഷകനും, പരിസ്ഥിതി പ്രവർത്തകനുമാണ് ഡോ. ബി ശ്രീകുമാർ. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.

അതേസമയം വയൽനികത്തിയ സ്ഥലത്താണ് ഡോക്ട‌ർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമത്തെയാണ് ചോദ്യം ചെയ്‌തതെന്നും കൃഷ്ണപ്രസാദ് ഇന്നലെ പറഞ്ഞിരുന്നു. ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്‌ഥലത്തെ 40ഓളം കുടുംബങ്ങളുട പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണ‌പ്രസാദ് പറഞ്ഞു.കൃഷ്ണപ്രസാദ് ഇന്നു രാവിലെ മുതൽ ചങ്ങനാശ്ശേരിയിൽ നിന്നും വിട്ടു നിൽക്കുകയാണ് എന്നാണ് റിപ്പോർട്ട്.ചങ്ങനാശ്ശേരി നഗരസഭ 21-ാം വാർഡ് ബി ജെ പി കൗൺസിലറാണ് കൃഷ്ണകുമാർ. ചങ്ങനാശ്ശേരി പെരുന്ന എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...