കെ.പി. റെജി മീഡിയ അക്കാദമി വൈസ് ചെയർമാൻ

കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനപ്രസിഡൻ്റ് കെ.പി റെജിയെ അക്കാദമി ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മാധ്യമം ന്യൂസ് എഡിറ്ററാണ്.മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് , കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൈരളി ന്യൂസ് – സീനിയർ ന്യൂസ് എഡിറ്റർ പി.വി.കുട്ടൻ , ദേശാഭിമാനി മാനേജർ ഒ.പി സുരേഷ്, എന്നിവരടങ്ങുന്ന 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.കൊച്ചി മെട്രോ റെയിൽ വികസനത്തെ തുടർന്ന് നഷ്ടമാകുന്ന നിലവിലെ ആസ്ഥാന മന്ദിരത്തിന് പകരം 31. 56 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ രൂപരേഖ യോഗം അംഗീകരിച്ചു.മന്ത്രിസഭയുടെ അനുമതിക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കും.അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ എസ് എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....