അച്ചടക്കം പ്രധാനം; നല്‍കിയ സ്ഥാനത്ത് ഇരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് : ആര്‍ ശ്രീലേഖ

ബിജെപിയുടെ സമ്മേളന വേദിയില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ മറുപടിയുമായി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം വിശദീകരിച്ച ശ്രീലേഖ ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വിഡിയോയില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

‘വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായതുക്കൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്കു വരുമ്പോള്‍ എനിക്ക് നല്‍കപ്പെട്ടിട്ടുള്ള സ്ഥാനത്ത് ഇരിക്കുക, നിലയുറപ്പിക്കുക എന്നതാണ് പാര്‍ട്ടിപ്രവര്‍ത്തക എന്ന നിലയ്ക്ക് ചെയ്യേണ്ടതെന്നാണ് ധരിച്ചത്. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. വിവിഐപി എന്‍ട്രന്‍സിലൂടെ പ്രവേശിച്ച്‌ അതിലെതന്നെ പ്രധാനമന്ത്രി മടങ്ങുമ്പോള്‍ താന്‍ അങ്ങോട്ടേക്കു ചെല്ലുന്നത് ശരിയല്ലല്ലോ എന്നാണ് ചിന്തിച്ചത്. ആരും തെറ്റിധരിക്കേണ്ട. എപ്പോഴും ബിജെപിക്കൊപ്പമാണ്’- ആര്‍. ശ്രീലേഖ പറഞ്ഞു.

പരിപാടിയില്‍ ഉടനീളം പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്ന അവര്‍ അദ്ദേഹത്തെ യാത്രയാക്കുന്ന സമയത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം ചേരാതെ മാറിനില്‍ക്കുകയും ചെയ്തതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിജെപിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായില്ല. പ്രധാനമന്ത്രി മോദി മേയര്‍ വിവി രാജേഷിനെ ആലിംഗനം ചെയ്യുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തപ്പോള്‍ സദസിലും വേദിയിലും ഉണ്ടായിരുന്നവര്‍ ആവേശത്തിലായെങ്കിലും ശ്രീലേഖയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...