കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നല്‍കും; കെ.എൻ.ബാലഗോപാല്‍

കേരളത്തിലെ എല്ലാ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നല്‍കാനുള്ള നിയമ നിർമാണം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ബജറ്റിൽ 20 കോടി രൂപ മാറ്റിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. എസ്‌ഐആർ നടപ്പാക്കുന്നതില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ആശങ്ക പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് നല്‍കാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതല്‍ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കും.സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ഡിആർ കുടിശിക തീർത്ത് നല്‍കും, ഒരു ഗഡു ഫെബ്രുവരി ശമ്പളത്തിനൊപ്പം നല്‍കും. മാർച്ച്‌ മാസത്തെ ശമ്പളത്തിനൊപ്പം ശേഷിക്കുന്ന ഗഡുക്കള്‍ നല്‍കും. ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാൻസ് സ്കീം പുനരുജ്ജീവിപ്പിക്കും.

പത്രപ്രവർത്തക പെൻഷനില്‍ വർധനവ് വരുത്തിയതിനൊപ്പം വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി കോടികളാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്. പത്രപ്രവർത്തക പെൻഷൻ 1,500 രൂപ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ പെൻഷൻ 13,000 രൂപയായി ഉയർന്നു. ഇതിനുപുറമെ ഗ്രന്ഥശാലാ പ്രവർത്തകരെ ചേർത്തുപിടിച്ചുകൊണ്ട് ലൈബ്രേറിയന്മാരുടെ ശമ്പളത്തില്‍ 1,000 രൂപയുടെ വർധനവും മന്ത്രി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയിലും വലിയ വിഹിതമാണ് ബജറ്റിലുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങള്‍ക്കായി 854.41 കോടി രൂപയും സർക്കാർ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനായി 150 കോടി രൂപയും വകയിരുത്തി.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...