കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ പൊതുവിഭാഗത്തിൽ എ.എസ്. ദേവനാരായണന് ഒന്നാം റാങ്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ പൊതുവിഭാഗത്തിൽ (സ്ട്രീം1) തിരുവനന്തപുരം കിളിമാനൂർ സ്വദേശി എ.എസ്. ദേവനാരായണന് ഒന്നാം റാങ്ക്.നോൺ ഗസറ്റഡ് ഓഫിസർമാരുടെ സ്ട്രീം രണ്ടിൽ തൃശൂർ പൊന്നൂക്കര സ്വദേശി സി. എസ്.സവിതയ്ക്കും ഗസറ്റഡ് ഓഫിസർമാരുടെ സ്ട്രീം മൂന്നിൽ പത്തനംതിട്ട കോന്നി സ്വദേശി രജീ ഷ് ആർ.നാഥിനുമാണ് ഒന്നാംറാങ്ക്. ഒന്നാം സ്ട്രീമിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സിദ്ധാർഥ് എം. ജോയ് രണ്ടാം റാങ്കും പാലാ ചേർപ്പുങ്കൽ സ്വദേശി ആൽബർട്ട് ഏബ്രഹാം മൂന്നാംറാങ്കും നേടി.അങ്കമാലി കിടങ്ങൂർ സ്വദേശി ജോർജുകുട്ടി ജേക്കബ്, തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം എന്നിവരാണ് രണ്ടാം സ്ട്രീമിലെ രണ്ടും മൂന്നും റാങ്കുകാർ. മൂന്നാം സ്ട്രീമിൽ രണ്ടാം റാങ്ക് കൊച്ചി കാക്കനാട് സ്വദേശി അജ്‌മൽ സി.മൊയ്‌തീനും മൂന്നാംറാങ്ക് തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസിനും ലഭിച്ചു. സപ്ലിമെൻ്ററി പട്ടികയിൽ ഉൾപ്പെടെ ഒന്നാം സ്ട്രീമിൽ 100 പേരും രണ്ടാം സ്ട്രീമിൽ 90 പേരും മൂന്നാം സ്ട്രീമിൽ 71 പേരുമാണുള്ളത്. ആദ്യ കെഎഎസ് ബാച്ചിൽ 105 പേർക്കായിരുന്നു നിയമനം. ഇത്തവണ, ഇതുവരെ 30 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...