സിബിസിഐ സമ്മേളനം ബുധനാഴ്ച ബംഗളൂരുവില്‍ ആരംഭിക്കും

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവില്‍ ആരംഭിക്കും.ബംഗളൂരു സെന്റ് ജോൺസ് മെഡിക്കല്‍ കോളജ് ഹാളില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളില്‍നിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.

ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാന. തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പൊസ്തലിക് നുണ്ഷ്യോ ആർച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും.ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്‌ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയെത്രോ പരോളിന്റെയും പൗരസ്ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിക്കും.കർദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്‌ബിഷപ് മാർ റാഫേല്‍ തട്ടില്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ആർച്ച്‌ബിഷപ് ഡോ. അനില്‍ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. മെത്രാൻസംഘത്തിന്റെ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...