മള്ളിയൂർ ജയന്തി ഇന്ന്; അനുസ്മരണ സമ്മേളനം രാവിലെ 10.30 ന്

ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാം ജയന്തി ഇന്ന്.രാവിലെ 10.30 ന് അനുസ്മരണ സമ്മേളനത്തിൽ നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ, പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണവർമ്മ തമ്പുരാൻ, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുക്കും.ഭാഗവതാമതസത്ര മുഖ്യയജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യോഗത്തിൽ അധ്യക്ഷനായിരിക്കും. മണിയൂർ ദിവാകരൻ നമ്പൂതിരി സ്വാഗതമാശംസിക്കും.മള്ളിയൂർ ഗണേശ പുരസ്കാരം ചടങ്ങിൽ പ്രശസ്ത നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന് സമർപ്പിക്കും.തുടർന്ന് കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന നാമസങ്കീർത്തനത്തോടെ മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷങ്ങൾ പരിസമാപിക്കും.ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രവും ജയന്തി സംഗീതോത്സവവും ഇന്ന് സമാപിക്കും.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...