കോട്ടയം ബസേലിയസ് കോളേജിന് ഓട്ടോണമസ് പദവി; പ്രഖ്യാപനം നാളെ

60 വർഷത്തിലേറെയായി അക്ഷരനഗരിയായ കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ട് യുവതലമുറയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബസേലിയസ് കോളേജിന് സ്വയംഭരണ പദവി ലഭിച്ചു.ഫെബ്രുവരി മൂന്നിന് ഉച്ചക്ക് 1.15 ന് നടക്കുന്ന ചടങ്ങിൽ എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി റിട്ട. ജഡ്ജിയുമായ വി.ജി അരുൺ മുഖ്യാതിഥിയായിരിക്കും. എം.ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നിന്നും കാതോലിക്ക ബാവ തെളിയിച്ചു നൽകുന്ന ദീപശിഖയുമായി ബസേലിയോസ് കോളേജിലേക്ക് നടക്കുന്ന ഘോഷയാത്ര, കോളേജ് ആന്തം ദൃശ്യവൽക്കരണം, എൻസിസി ബാൻഡ് അവതരണം തുടങ്ങിയ വയോടെയാണ് പ്രഖ്യാപനം നടത്തുക.സ്വയ ഭരണ പദവി നേടുന്നതോടെ കോളേജിൽ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിക്കുമെന്നും ഇതിനായുള്ള കരിക്കുലം ഫ്രെയിം വർക്കുകൾ തുടങ്ങിയതായും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...