ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി; കോടതിയിൽ രഹസ്യ മൊഴി നൽകി മുഖ്യ സാക്ഷികള്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി.ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം.ഇതിനിടെ, കേസിലെ മുഖ്യസാക്ഷികല്‍ കോടതിയിൽ രഹസ്യമൊഴി നൽകി.ജ്വല്ലറി ജീവനക്കാരനായ കൽപേഷ് അടക്കമുള്ളവരാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്.ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിൽ നിന്നും സ്വര്‍ണം കൽപേഷാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് എത്തിച്ചത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും കേസിൽ സാക്ഷികളാണ്.കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിന് നൽകും.കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതിൽ നേരത്തെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചിരുന്നു.പ്രതികള്‍ ഒരോരുത്തരായി ജാമ്യം തേടി പുറത്തിറങ്ങുകയാണ്.ഇതിനിടെയാണ് കുറ്റപത്രം വേഗത്തിൽ സമര്‍പ്പിക്കാനുള്ള നടപടികളുമായി എസ്ഐടി മുന്നോട്ടുപോകുന്നത്. അടുത്തയാഴ്ച കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിൽ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...