ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ദീര്‍ഘ വീക്ഷണമാണിത്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്റെ കേന്ദ്രമായി മാറാനാണ് ഐആര്‍ഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡല്‍ പേഷ്യന്റ് കെയര്‍ സെന്റര്‍, താളിയോല പഠന കേന്ദ്രം, അഡ്വാന്‍സ്ഡ് മെഡിസിനല്‍ പ്ലാന്റ് നഴ്‌സറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും.

ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് 6 പ്രത്യേക വകുപ്പുകളായാണ് ഐആര്‍ഐഎ പ്രവര്‍ത്തിക്കുന്നത്. ജനിതകശാസ്ത്രം, സെല്‍ ബയോളജി തുടങ്ങിയ ആധുനിക ബയോളജി സങ്കേതങ്ങള്‍ ഉപയോഗിച്ച് ആയുര്‍വേദ തത്വങ്ങളെ പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, ഔഷധ സസ്യങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്‌സ്, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കല്‍, പുതിയ മരുന്നുകളുടെ വികസനം, സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ആയുര്‍വേദത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനായി ക്ലിനിക്കല്‍ എപ്പിഡെമിയോളജി, പോളിസി പഠനങ്ങള്‍ എന്നിവ നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, പരമ്പരാഗത അറിവുകള്‍, അപൂര്‍വ കൈയെഴുത്തുപ്രതികള്‍, ചരിത്രപരമായ വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐ.സി.ടി സര്‍വീസസ് എന്നീ വിഭാഗങ്ങളാണുണ്ടാകുക.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 20ന് സയന്റിഫിക് കോണ്‍ഫറന്‍സും ഫെബ്രുവരി 22 മുതല്‍ 25 വരെ ആയുര്‍വേദ എക്‌സ്‌പോയും കണ്ണൂരില്‍ സംഘടിപ്പിക്കും.ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐആര്‍ഐഎ നോഡല്‍ ഓഫീസര്‍ ഡോ. വി. രാജ്‌മോഹന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സജി പി.ആര്‍., ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...