ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ

ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ.സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു. ഒരു തലമുറയെ ആകെ ഇല്ലാതാകുന്നതാണ് പുതിയ തീരുമാനം.യുവ തലമുറ രാത്രി ബാറിൽ കിടന്ന് ഉറങ്ങണം എന്നാണൊ സർക്കാർ ആഗ്രഹിക്കുന്നത് എന്നദ്ദേഹം ചോദിച്ചു. പട്ടായാ മോഡൽ നയം ആണ് സർക്കാർ കൊണ്ട് വരുന്നത്.ലക്ഷക്കണക്കിന് അമ്മമാരുടെ കണ്ണീരിനേക്കാൾ വില 1500 ഓളം വരുന്ന ബാർ ഉടമകൾക്കാണ് എന്നാണീ തീരുമാനത്തിൽ നിന്നും മനസിലാകുന്നത്.മദ്യ നയം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും കേരളത്തിലെ മുഴുവൻ സംഘടനകളും ഇതിനെതിരെ ഒരുമിച്ച് സമരം നടത്തണമെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...