ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; KSRTC ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കർശന നടപടി

ശബരിമല തീർത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെ.എസ്.ആ‍ർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കർശന നടപടി.താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടറെ സ്ഥലം മാറ്റാനും തീരുമാനം. തിരുവനന്തപുരം പൂവാറില്‍ നി്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. സംഭവത്തില്‍ അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശിച്ചു,

ഇന്നലെ രാത്രിയാണ് പമ്പയില്‍ നിന്ന് നിലയ്ക്കല്‍ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി ഉയർന്നത്. നിലയ്ക്കല്‍ സ്റ്റാൻഡില്‍ ഇറങ്ങേണ്ട തീർത്ഥാടകരെ സ്റ്റാൻഡില്‍ കയറാതെ ഒരു കിലോമീറ്റർ ഇപ്പുറത്ത് വനമേഖലയില്‍ ഇറക്കിവിട്ടെന്നാണ് പരാതി. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്. തീർത്ഥാടകരെ ബസില്‍ നിന്ന് ഇറക്കി വിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം കാത്തുനിന്ന ശേഷം വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. കൊല്ലത്ത് നിന്നുള്ള തീർത്ഥാടക സംഘം നല്‍കിയ പരാതിയിലാണ് മന്ത്രി നടപടിയെടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...