ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട് പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍.ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.അജേഷിന്റെ മൊഴി പ്രകാരം ജയലക്ഷ്മി സില്‍സ്‌കില്‍ അന്‍പത് കോടിയുടെ നഷ്ടം സംഭവിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ജയലക്ഷ്മി സില്‍ക്‌സില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു പരിശോധന.എന്നാല്‍ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം നിലയിലാണ് തീപടര്‍ന്നതെന്നാണ് ഫയര്‍ഫോഴ്‌സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫയര്‍ റസിസ്റ്റ് ഓട്ടാമാറ്റിക് സ്പ്രിങ്ഗ്ലറുകള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ തുണിത്തരങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചതോടെ രണ്ടും മൂന്നും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ക്ക് കൈമാറും.

Leave a Reply

spot_img

Related articles

കത്ത് എഴുതി വച്ച് കാണാതായ വയോധിക കായലിൽ ചാടിയെന്ന് സംശയം

കത്തെഴുതിവച്ച് വയോധിക കായലിൽ ചാടിയെന്ന് സംശയം.കൃഷ്ണവിലാസം തൊപ്പ് വീട്ടിൽ പൊന്നമ്മ (65) നെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആണ് വീട്ടിൽ നിന്ന് കാണാതെ...

പ്രിയദർശിനി പദ്ധതി; ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.2025 ജൂണ്‍ 15...

മെസ്സി വിവാദം: അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; സ്‌പോണ്‍സറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ...

രമ്യ ഹരിദാസിനെരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍.മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ...