എഴുത്തുകാരൻ വി.എസ് അനിൽ കുമാറിന്റെ വീടിനു മുന്നിൽ റീത്ത്

കണ്ണൂർ എഴുത്തുകാരൻ വി.എസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്.കണ്ണപുരത്തെ വീടിനു മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്ത‌കം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാർ ആയിരുന്നു.പ്രഫ. എം.എൻ. വിജയന്റെ മകനാണ് വി.എസ്. അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്. ഇന്ന് രാവിലെയാണ് വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ്റെ പുസ്‌തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. വി കുഞ്ഞികൃഷ്‌ണൻ്റെ പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളില്ലെന്നാണ് അനിൽകുമാർ പറയുന്നത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...