നായർ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയിലേക്കുള്ള 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു

നായർ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയിലേക്കുള്ള 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു.49 താലൂക്ക് യൂണിയനുകളിലായി ഉണ്ടായ 118 ഒഴിവുകളിലാണ് 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ആകെ 300 പ്രതിനിധിസഭാംഗങ്ങളാണു ള്ളത്. 3 വർഷമാണ് കാലാവധി.ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, പ്രസിഡന്റ് ഡോ. എം. ശശികുമാർ, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, മന്ത്രി കെ.ബി.ഗണേഷ് കുമാർ, സെക്രട്ടറി ഹരികുമാർ കോയിക്കൽ ഉൾപ്പെടെയുള്ളവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലം, അമ്പലപ്പുഴ, മുകുന്ദപുരം താലൂക്കുകളിലായി 8 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് നടത്തും.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...