ഭാഗ്യവാനാരാണെന്ന് തർക്കം; 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

ഭാഗ്യവാനാരാണെന്ന് തർക്കം.കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാല്‍ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ മോഷ്ടിച്ചതാണെന്നും കാണിച്ച്‌ പിറവം സ്വദേശി റിട്ടയേർഡ് എഎസ്‌ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

സജിമോൻ ശബരിമല തീർത്ഥാടകർക്കായി ഓടിക്കുന്ന തന്റെ വാഹനത്തില്‍ നിന്ന് ലഭിച്ച നെയ്യ് അടങ്ങിയ പാത്രം ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ ലോട്ടറി ടിക്കറ്റും ഭാഗ്യത്തിനായി ഈ നെയ്യ് പാത്രത്തിനൊപ്പം പൂജാമുറിയില്‍ സൂക്ഷിച്ചു. പിന്നീട് ഉടമയുടെ ആവശ്യപ്രകാരം ഈ പാത്രം കൊറിയർ വഴി അയക്കാൻ സജിമോൻ തീരുമാനിച്ചു.

ജനുവരി 24-ന് ഒരു അപകടത്തില്‍പ്പെട്ട് തലയ്ക്ക് പരിക്കേറ്റ സജിമോൻ അവശനിലയിലായിരുന്നു. ഈ അവശതയ്ക്കിടെ ജനുവരി 30-ന് പിറവത്തെ ഒരു കൊറിയർ സ്ഥാപനത്തില്‍ പാത്രം അയക്കാൻ ഏല്‍പ്പിച്ചു. എന്നാല്‍ പാത്രം പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാർ ടിക്കറ്റ് കൈക്കലാക്കിയെന്നാണ് സജിമോന്റെ പരാതി. ലോട്ടറി അടിച്ചത് അറിഞ്ഞ് ടിക്കറ്റിനായി തിരഞ്ഞപ്പോഴാണ് അത് നെയ്യ് പാത്രത്തോടൊപ്പം കൊറിയർ ഓഫീസില്‍ പോയ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.

സജിമോൻ ഉടൻ തന്നെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. തുടർന്ന് അദ്ദേഹം പോലീസിലും കോടതിയിലും പരാതി നല്‍കുകയായിരുന്നു. കൊറിയർ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സമ്മാനത്തുക കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കൂടാതെ, നിലവില്‍ ലോട്ടറി വകുപ്പില്‍ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും മുദ്രവെച്ച കവറില്‍ ഹാജരാക്കാൻ ലോട്ടറി ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ സമ്മാനത്തുക വിതരണം ചെയ്യരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Leave a Reply

spot_img

Related articles

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...