തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ കത്തു നൽകി.ദേശീയപാത നിർമ്മാണ മേഖലയിൽ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

