പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയിൽ നിജപ്പെടുത്തുന്നതിനാവശ്യമായ ഫലപ്രദമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തണം. ജില്ലയിലെ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള തുടങ്ങിയ മലയോര വില്ലേജുകളിലെ ജനങ്ങൾ വിജ്ഞാപനത്തെ ആശങ്കയോടെയാണ് കാണുന്നത്. നിർമാണാനുമതി, കൃഷി, ചെറുകിട സംരംഭങ്ങൾ, ഭൂമിയുടെ ക്രയവിക്രയം, ബാങ്ക് വായ്പകൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവയെ വിജ്ഞാപനം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണം.

പരിസ്ഥിതി സംരക്ഷണവും മലയോര ജനതയുടെ ജീവിതസുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന സമതുലിതമായ സമീപനമാണ് ആവശ്യം. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും ഉയർന്ന ജനസാന്ദ്രതയും തലമുറകളായി തുടരുന്ന കാർഷികജീവിതവും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. ജനവാസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ അന്തിമ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണം. ബാധിത പ്രദേശങ്ങളിൽ ജനകീയ ഹിയറിങ്ങുകൾ നടത്തുകയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിയും സർവേ വിവരങ്ങളും വ്യക്തമാക്കുന്ന ഭൂപടങ്ങൾ പഞ്ചായത്തുതലത്തിൽ പ്രസിദ്ധീകരിക്കുകയും വേണം. ജനപ്രതിനിധികൾ, കർഷകസംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ, പരിസ്ഥിതി–നിയമ വിദഗ്ധർ എന്നിവരുമായി കൂടിയാലോചന നടത്തണം. ആവശ്യമായ പരിശോധനയും ജനാഭിപ്രായ ശേഖരണവും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കണം.“മലയോര കർഷകർ പ്രകൃതിയോടൊപ്പം ജീവിച്ച് പരിസ്ഥിതിയെ സംരക്ഷിച്ചവരാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അവരുടെ വീടും കൃഷിയും ഉപജീവനവും സുരക്ഷിതമാക്കുന്ന ജനപക്ഷ സമീപനമാണ് സ്വീകരിക്കേണ്ടത്,” അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...