പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപി എക്സൈമെൻ്റിൻ്റെ
ബാനറിൽ അരുൺ ഗോപി, നിർമ്മിക്കുന്നു.. അരുൺ ഗോപി കമ്പനി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ മെൽ കൗ പോണ്ടിച്ചേരി നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്.കൊച്ചി, ഇടപ്പള്ളി അഞ്ചു മനദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ശ്രീ ഖാലിദ് നാലകത്തും ചിത്രത്തിലെ അഭിനേതാക്കളും, ആണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.പ്രശസ്‌ത നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമായി.ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിൻ്റെ ഇൻവസ്റ്റി ഗേഷനും മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
സൈജുക്കുറുപ്പിൻ്റെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ഇതിലെ പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ്.
സായ് കുമാർ, അൽത്താഫ് സലിം , ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ,,മധുപാൽ, പ്രശസ്‌ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ,ഷാജു ശ്രീധർ . അഖിൽ (പാൻ ഇന്ത്യൻ) ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്,ആൽഫി പഞ്ഞിക്കാരൻ, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെ
ത്തുന്നു.ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും, പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം – സനൽ ദേവ് .
ഛായാഗ്രഹണം – സനീഷ് സ്‌റ്റാൻലി.
എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം- ജീമോൻ .
മേക്കപ്പ്- സ്വെതിൻ.
കോസ്റ്റ്യും, ഡിസൈൻ ,- ആരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അരുൺലാൽ.
പ്രൊഡക്ഷൻ മാനേജർ- വിവേക്.
പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ്- വിനോദ് വേണുഗോപാൽ
പ്രൊഡക്‌ഷൻ കൺട്രോളർ – ഷ ഹാബ് വെണ്ണല.
കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയാകും .
വാഴൂർ ജോസ്

Leave a Reply

spot_img

Related articles

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുന്നു. അഭിനയത്തിന് അതീതമായി മലയാളിയുടെ ഫാഷൻ ഐക്കണും ജീവകാരുണ്യ പ്രവർത്തകനുമായ താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെയും...

17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു പണിയാകുമല്ലോ സാറേ...അതിൻ്റെയിടയിൽ പോയി...