ഇടുക്കിയിൽ നാളെ മിലിന്ദ് സോമൻ ഓടും: ‘ഹിൽ ഹൈവേ റൺ’ കുട്ടിക്കാനം- കട്ടപ്പന റൂട്ടിൽ

കിഫ്ബിയുടെ പിന്തുണയോടെ സംസ്ഥാന സർക്കാർ പൂർത്തീകരിച്ച മലയോര പാത നാളെ വലിയൊരു ഉത്സവത്തിന് സാക്ഷ്യം വഹിക്കും.സഞ്ചാരികളുടെ മുഖ്യ ആകർഷണമായി ഇതിനകം മാറിയ കേരളത്തിൻ്റെ ഹിൽ ഹൈവേയിൽ നാളെ നടനും മോഡലുമായ മിലിന്ദ് സോമൻ നയിക്കുന്ന ദീർഘദൂര ഓട്ടം.

13 ജില്ലകളിലൂടെ കടന്നു പോകുന്ന 1332.16 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവെയിൽ ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരത്തിലാണ് “ഹിൽ ഹൈവെ റൺ”. ദീർഘദൂര ഓട്ടത്തിൽ പ്രശസ്തനായ മിലിന്ദ് സോമൻ നയിക്കുന്ന ഓട്ടം മലയോര ഹൈവെയുടെ മികവ് വിളിച്ചോതും.

നാളെ രാവിലെ 5:30-ന് കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ മത്സരാർത്ഥികൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവർക്ക് ആവശ്യമായ ഹൈഡ്രേഷൻ കിറ്റുകളും ടി-ഷർട്ടുകളും വിതരണം ചെയ്ത ശേഷം രാവിലെ ഏഴുമണിയോടെ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും.

കുട്ടിക്കാനം മുതൽ ചപ്പാത്ത് പാലം വരെയുള്ള മനോഹരമായ പാതയിലൂടെ വനിതകൾ ഉൾപ്പെടെയുള്ള ബൈക്ക് റൈഡേഴ്സും റോളർ സ്കേറ്റേഴ്സും സൈക്ലിസ്റ്റുകളും മാരത്തണിന് അകമ്പടി സേവിക്കും. പാതയോരങ്ങളിൽ നാട്ടുകാർ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാകും മിലിന്ദ് സോമൻ ചപ്പാത്തിൽ ഓട്ടം പൂർത്തിയാക്കുക. തുടർന്ന് അവിടെനിന്ന് കട്ടപ്പനയിലേക്ക് തുറന്ന ജീപ്പിൽ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് റാലിയായി നീങ്ങും.

മാരത്തണിന് പിന്നാലെ മലയോര മേഖലയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും. നവീകരിച്ച പീരുമേട് – ദേവികുളം (SH 59) മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡുകളുടെ നിർമാണ പൂർത്തീകരണ ഉദ്ഘാടനം ചെയ്യുക പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സമയം 11 മണി. മുഖ്യാതിഥിയായി പങ്കെടുക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, മലയോര വികസനത്തിൽ വിപ്ലവം സൃഷ്ടിക്കാനിരിക്കുന്ന ‘മലയോര തുരങ്കപാത’ പദ്ധതിയുടെ നിർണായക പ്രഖ്യാപനം നടത്തും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ്‌ എം പി, ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാനായി വർണാഭമായ കലാപ്രകടനങ്ങളാണ് മിനി സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പി നയിക്കുന്ന തുടി മ്യൂസിക്കൽ ഫോക്ക് ബാൻഡിന്റെ “മണ്ണാളർ- ജനകീയ നാട്ടീണങ്ങൾ കാണികൾക്ക് നവ്യാനുഭവമാകും. കൂടാതെ, കൊച്ചിൻ റൈഡേഴ്‌സ് അവതരിപ്പിക്കുന്ന അതിസാഹസികമായ ബൈക്ക് സ്റ്റണ്ട് പ്രകടനവും കാണികളെ ആവേശം കൊള്ളിക്കാൻ സ്റ്റേഡിയത്തിന് മുൻവശത്ത് ഒരുക്കിയിട്ടുണ്ട്.മാരത്തൺ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ചപ്പാത്തിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിൽ നിന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...