കോട്ടയം രാജ്യാന്തര ചലചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും

കോട്ടയം രാജ്യാന്തര ചലചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും.സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ്‌ ചലച്ചിത്രമേള സംഘടിപ്പിച്ചത്‌.കാൻ, വെനീസ്‌ അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സി നിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ്‌ നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിച്ചത്‌. കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ്‌ ചിത്രങ്ങ ളും പ്രദർശനത്തി എന്നത്‌ മേളയെ കൂടുതൽ ജനകീയമാക്കി. സംവിധായകർ, തിരക്കഥാകൃത്തുക്കൾ, നിരൂപകർ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തത് നടന്ന ഓപ്പൺ ഫോറവും ചലച്ചിത്രമേളയുടെ പ്രത്യേകതയായി മാറി.കാനിൽ ഗ്രാന്റ്‌ പ്രീ നേടിയ ചിത്രമായ “സെന്റിമെന്റൽ വാല്യു’ ആണ്‌ സമാപന ചിത്രം. “ചലചിത്രമേളകൾ ചലചിത്ര സംസ്‌കാരം രൂപപ്പെടുത്തൽ’ എന്നി വിഷയ ത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ പ്രദീപ്‌ നായർ, തേക്കിൻകാട്‌ ജോസഫ്‌, ജി പി രാമചന്ദ്രൻ, എസ്‌ അഭിലാഷ്‌ എന്നിവർ സംസാരിച്ചു.

നിറഞ്ഞ സദസ്സിൽ ദൈവത്താൻകുന്ന്‌ കോട്ടയം. കോട്ടയം രാജ്യാന്തര ചലചിത്ര മേളയിൽ കോട്ടയത്തിന്റെ പൈതൃകം എന്ന വിഭാഗ ത്തിൽ പ്രദർശിപ്പിച്ച ദൈവത്താൻകുന്ന് സിനിമ കാണികളുടെ മനം കവർന്നു. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 104 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ചലച്ചിത്രം ജോഷി മാത്യുവാണ്‌ സംവിധാനം ചെയ്‌തത്‌. ഗോത്രവർഗ്ഗക്കാരുടെ ദൈവമായ മാബലി തമ്പാന്റെ ഐതിഹ്യത്തിലൂടെ അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സിനിമ ചർച്ച ചെയ്യുന്നു. നാല് കുട്ടികളും പ്രാദേശിക ദൈവവും തമ്മിലുള്ള ഹൃദ്യമായ സംവേദനത്തിലൂടെ മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഈ ചിത്രം ഇല്ലാതാക്കുന്നു. സംവിധായകൻ ജോഷി മാത്യുവിനെയും സഹപ്രവർത്തകരെയും ആദരിച്ചു.

ഇന്നത്തെ സിനിമ :
26 വ്യാഴം : 9.30 – പായ്‌താങ് (ടായ്ഫാക്ക് ഭാഷ), 12.00 – തമ്പ് (മലയാളം), കാദീശോ (മലയാളം), 6.00 – സബാർ ബോൺടാ (മറാത്തി), 8.30 – സെന്റിമെന്റൽ വാല്യു (നോർവേ – സമാപന ചിത്രം) —

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...