മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്

ആലപ്പുഴ തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്.രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ പരാമർശം. കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും. മരിച്ച നിലയിൽ കണ്ട രാധയെ മകൻ ഗിരീഷ് ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് 75 വയസുകാരി രാധ മരിച്ചത്.

വൈകുന്നേരം മകൻ തന്നെ അയൽവാസികളോട് മരണവിവരം പറഞ്ഞു. അടുക്കളയിൽ കുഴി എടുത്ത് താൻ തന്നെ മൃതദേഹം സംസ്ക‌രിച്ചു എന്ന് കൂടി ഗിരീഷ് പറഞ്ഞതോടെ നാട്ടുകാർ ഞെട്ടി. തുടർന്ന് പോലീസ് എത്തി വീട് ബന്ദവസിലാക്കി ഗിരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മണ്ണ് നീക്കിയപ്പോൾ മൃതദേഹം ഇരുത്തി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഗിരീഷിനൊപ്പം അമ്മ ഒറ്റക്കാണ് താമസം. സ്വഭാവദൂഷ്യം കാരണം ഭാര്യയും മക്കളും ഗിരീഷിനെ ഉപേക്ഷിച്ചു പോയിരുന്നു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...