മുള്ളൻ പന്നിയെ തല്ലിക്കൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വീണ്ടും വിവാദത്തില്‍

വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വെള്ളനാട് ശശി വീണ്ടും വിവാദത്തില്‍.സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്നതാണ് പുതിയ വിവാദം.പരിസരത്തെ വീട്ടില്‍ കയറിയ മുള്ളൻ പന്നിയെയാണ് തല്ലിക്കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടില്‍ പരിശോധന നടത്തുകയാണ്. പഞ്ചായത്ത്‌ ഓഫീസിലും പരിശോധന നടത്തി.

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തെത്തിയ വെള്ളനാട് ശശി, മുള്ളൻ പന്നിയെ മരപട്ടിക ഉപയോഗിച്ച്‌ തലയ്ക്ക് അടിച്ച്‌ കൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ട സംഭവത്തിലും, കടയില്‍ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവത്തിലും ശശിക്കെതിരെ നേരത്തെ പരാതി ഉണ്ടായിട്ടുണ്ട്.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...