അന്താരാഷ്ട്ര വനിതാ ദിനം; കേരള പോസ്റ്റൽ സർക്കിൾ “ഓമനമകൾ” എന്ന പേരിൽ റീൽ മത്സരം സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോസ്റ്റൽ സർക്കിൾ “ഓമനമകൾ” എന്ന പേരിൽ ഒരു റീൽ മത്സരം സംഘടിപ്പിക്കുന്നു.പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സുകന്യ സമൃദ്ധി യോജന പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ മത്സരത്തിന്‍റെ ലക്ഷ്യം.2026 മാർച്ച് 1 മുതൽ 7 വരെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി #OmanaMakal എന്ന ഹാഷ്‌ടാഗോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന സുകന്യ സമൃദ്ധി യോജനയുടെ ഗുണങ്ങൾ വ്യക്തമാക്കുന്ന മലയാളം റീലുകൾ തയ്യാറാക്കി പങ്കുവെക്കാൻ കേരളത്തിലുടനീളമുള്ള കുടുംബങ്ങളെ ഇതിലൂടെ ക്ഷണിക്കുന്നു.

10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുള്ള കുടുംബങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, കാഷ് പ്രൈസുകൾ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അംഗീകാരം എന്നിവ ലഭിക്കും. ഈ കാമ്പയിനിലൂടെ പെൺമക്കളെ ആദരിക്കുവാനും ഒപ്പം സംസ്ഥാനത്തുടനീളം സാമ്പത്തിക സുരക്ഷയും വനിതാ ശാക്തീകരണവും ശക്തിപ്പെടുത്താനുമാണ് കേരള തപാൽ സർക്കിൾ ലക്ഷ്യമിടുന്നത്.കൂടുതൽ വിവരങ്ങൾക്ക് കേരള തപാൽ സർക്കിളിന്‍റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...