കോൺഗ്രസിന്റെ സ്ഥാനാർഥിപട്ടിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനുശേഷം; കെപിസിസി നേതൃത്വം

കോൺഗ്രസിന്റെ സ്ഥാനാർഥിപട്ടിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനുശേഷമേ ഉണ്ടാകൂവെന്ന് കെപിസിസി നേതൃത്വം.സാമ്പത്തികമായി പാർട്ടിക്ക് ബാധ്യത സൃഷ്ടിക്കുമെന്ന തോന്നലാണ് തെരഞ്ഞെടുപ്പ് തീയതി വന്നശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെപിസിസി തീരുമാനിച്ചത്.നിലവില്‍ സ്ഥാനാർഥികളുടെ പട്ടിക തയാറാണെന്നും പ്രതിപക്ഷ നേതാവിന്റെ നവകേരള യാത്രയ്ക്ക് ശേഷം ബാക്കിയുള്ള സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആകുമെന്നും കേരളത്തിലെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ആദ്യഘട്ട പട്ടികയിലെ പേരുകളും വിജയസാധ്യതയും ചർച്ച ചെയ്തു. കേരളത്തിന്റെ ചാർജുള്ള ദീപദാസ് മുൻഷിയും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...